സഞ്ജു പുറത്ത്; ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും, രോഹിത്തും കോഹ് ലിയും തിരിച്ചെത്തി
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് മാറ്റിയാണ് ഗില്ലിനെ നിയമിച്ചത്. രോഹിത്തിനൊപ്പം വിരാട് കോഹ് ലി ടീമിനൊപ്പം തുടരും. ശ്രേയസ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ് ടീമിലിടം ലഭിച്ചില്ല. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറലും. പരിക്കിന്റെ പിടിയിലുള്ള റിഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല. രവീന്ദ്ര ജഡേജയും ടീമിന് പുറത്താണ്. ജഡേജയ്ക്ക് പകരം സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍ ജസ്പ്രിത് ബുമ്രയേയും ടീമിലെടുത്തിട്ടില്ല. ക്ടോബര്‍ 19, 23, 25 തിയ്യതികളില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍, അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറല്‍.