തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും സഞ്ജു ബെഞ്ചില്‍; രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു അയച്ച് ഇന്ത്യ
മുല്ലന്‍പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരം വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. അതോടെ മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും ബെഞ്ചിലിരിക്കേണ്ടി വരും. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്നു മാറ്റമുണ്ട്. കേശവ് മഹാരാജ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ആന്റിച്ച് നോര്‍ട്യ എന്നിവര്‍ പുറത്തായപ്പോള്‍ റീസ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. കട്ടക്കിലെ കൂറ്റന്‍ ജയത്തിന്റെ ആവേശമടങ്ങും മുന്‍പാണ് ടീം ഇന്ത്യ രണ്ടാം ട്വന്റി-20 മല്‍സരത്തിനിറങ്ങുന്നത്. ആദ്യമായി പുരുഷ ക്രിക്കറ്റിലെ രാജ്യാന്തര മല്‍സരത്തിനു വേദിയൊരുക്കുന്ന ചണ്ഡിഗഡിലെ മുല്ലന്‍പുര്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.
ഇന്ത്യ
അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്
ദക്ഷിണാഫ്രിക്ക
റീസ ഹെന്‍ഡ്രിക്സ്, ക്വിന്റന്‍ ഡി കോക്ക്(വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സന്‍, ലൂത്തോ സിപാംല, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍
