പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് അരങ്ങേറ്റം കുറിച്ച് ഡേവിഡ് ബെക്കാമിന്റെ മകന്‍ റോമിയോ

ഇതിഹാസ താരമായ ഫില്‍ നെവിലെയുടെ മകനും റോമിയോക്കൊപ്പം ക്ലബ്ബിലുണ്ട്.

Update: 2021-09-20 15:21 GMT


ലണ്ടന്‍: ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ മകന്‍ റോമിയോ ബെക്കാം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു. അമേരിക്കയിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബ് ആയ ഫോര്‍ട്ട് ലൗഡെര്‍ഡെയ്‌ലിന് വേണ്ടിയാണ് താരം ഇന്നലെ അരങ്ങേറിയത്. സൗത്ത് ജോര്‍ജ്ജിയാ ടോര്‍മെന്റയ്‌ക്കെതിരായ മല്‍സരം 2-2 സമനിലയിലാണ് അവസാനിച്ചത്. ലൗഡെര്‍ഡെയ്ല്‍ ക്ലബ്ബ് ഇന്റര്‍മിയാമിയുടെ അനുബന്ധ ക്ലബ്ബാണ്. 19കാരനായ റോമിയോ പിതാവിന്റെ പ്രശ്‌സതമായ മദ്ധ്യനിരയില്‍ തന്നെയാണ് കളിക്കുന്നത്. 79ാം മിനിറ്റില്‍ പകരക്കാരനായാണ് താരം ഇറങ്ങിയത്. നേരത്തെ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍മിയാമി ക്ലബ്ബിന്റെ റിസേര്‍വ് ടീമിനായി റോമിയോ കളിച്ചിരുന്നു. മറ്റൊരു ഇതിഹാസ താരമായ ഫില്‍ നെവിലെയുടെ മകനും റോമിയോക്കൊപ്പം ക്ലബ്ബിലുണ്ട്. ഹാര്‍വി നെവിലെയും മദ്ധ്യനിര താരമാണ്. ഹാര്‍വി ഇതിനോടകം ക്ലബ്ബിനായി 16 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.




Tags:    

Similar News