രോഹിത്ത് ശര്‍മ്മയ്ക്ക് സെഞ്ചുറി, കോഹ് ലിക്ക് അര്‍ധസെഞ്ചുറി; സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് വമ്പന്‍ ജയം

Update: 2025-10-25 14:50 GMT

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ മിന്നും ജയവുമായി ടീം ഇന്ത്യ. ആദ്യ രണ്ട് മല്‍സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ ഇന്ന് തനത് ഫോം വീണ്ടെടുക്കകായിരുന്നു. ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് മെന്‍ ഇന്‍ ബ്ലൂ നേടയിത്. 237 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രോഹിത്ത് ശര്‍മ്മയും കോഹ് ലിയും പുറത്താവാതെ നിന്ന ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. രോഹിത്ത് 121 റണ്‍സെടുത്തു. ഫോം വീണ്ടെടുത്ത കിങ് കോഹ് ലി 74 റണ്‍സും നേടി. ക്യാപ്റ്റന്‍ ഗില്‍ 24 റണ്‍സെടുത്ത് പുറത്തായി. 38.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. 81 പന്തിലാണ് കോഹ് ലിയുടെ ഇന്നിങ്‌സ്(7 ഫോര്‍). 125 പന്തില്‍ മൂന്ന് സിക്‌സും 13 ബൗണ്ടറിയും അടങ്ങുന്നതാണ് ഹിറ്റ്മാന്‍ രോഹിത്തിന്റെ ഇന്നിങ്‌സ്.

നേരത്തെ ആതിഥേയരെ ഇന്ത്യ 46.4 ഓവറില്‍ 236ന് പുറത്താക്കിയിരുന്നു. ഹര്‍ഷിത് റാണ ഇന്ത്യയ്ക്കായി നാല് വിക്കറ്റ് നേടിയിരുന്നു. പരമ്പര 2-1ന് ഓസിസ് നേടിയെങ്കിലും വമ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പര അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി.