അയ്യര്‍ പുറത്ത്; ഐപിഎല്ലില്‍ ഋഷഭ് പന്ത് ഡല്‍ഹിയെ നയിക്കും

നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ ഋഷഭ് ഡല്‍ഹിയെ നയിച്ചിരുന്നു.

Update: 2021-03-30 18:02 GMT


ന്യൂഡല്‍ഹി: പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരം ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഏപ്രില്‍ ഒമ്പതിനാരംഭിക്കുന്ന 14ാം സീസണിന്റെ എഡിഷനിലാണ് താരം ഡല്‍ഹിയെ നയിക്കുക. 23 കാരനായ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദ്യമായാണ് ഐപിഎല്‍ ടീമിനെ നയിക്കുന്നത്. നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ ഋഷഭ് ഡല്‍ഹിയെ നയിച്ചിരുന്നു. ഡല്‍ഹിയുടെ ആദ്യ മല്‍സരം മുംബൈ ഇന്ത്യന്‍സിനെതിരേ ഏപ്രില്‍ 10നാണ്.




Tags:    

Similar News