ഐപിഎല്‍; നൈറ്റ് റൈഡേഴ്‌സ് ചാലഞ്ച് മറികടക്കാന്‍ ബാംഗ്ലൂര്‍ ഇന്നിറങ്ങും

ലങ്കന്‍ താരം വനിന്ദു ഹസരങ്ക ഇന്ന് ആര്‍സിബിക്കായി അരങ്ങേറ്റം നടത്തും.

Update: 2021-09-20 06:49 GMT


അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലുര്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് മല്‍സരം.


ഈ സീസണോടെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുന്ന വിരാട് കോഹ്‌ലിക്ക് അഭിമാനപോരാട്ടമാണ്. ആര്‍സിബിക്കായി ആദ്യ ഐപിഎല്‍ കിരീടം നേടികൊടുക്കുക എന്ന ലക്ഷ്യത്തിലാണ് ക്യാപ്റ്റന്‍. ലീഗില്‍ ആര്‍സിബി മൂന്നാം സ്ഥാനത്താണ്. കെകെആര്‍ ഏഴാം സ്ഥാനത്തും. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിക്കായിരുന്നു ജയം.


ക്യാപ്റ്റന്‍ മോര്‍ഗന്‍,വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക്, വെടിക്കെട്ട് താരം ആേ്രന്ദ റസ്സല്‍ എന്നിവരിലാണ് കെകെആര്‍ പ്രതീക്ഷ.പാറ്റ് കമ്മിന്‍സന് പകരം ടിം സൗത്തിയാണ് കൊല്‍ക്കത്തന്‍ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുക.


പതിവ് പോലെ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പടിക്കല്‍, കോഹ്‌ലി എന്നിവര്‍ ബാറ്റിങിനെ നയിക്കും.ബൗളിങില്‍ ചാഹല്‍, സിറാജ്, ഹര്‍ഷ് പട്ടേല്‍, കെയ്ല്‍ ജാമിസണ്‍ എന്നിവര്‍ തിളങ്ങിയേക്കും. ലങ്കന്‍ താരം വനിന്ദു ഹസരങ്ക ഇന്ന് ആര്‍സിബിക്കായി അരങ്ങേറ്റം നടത്തും.




Tags:    

Similar News