രഞ്ജി ട്രോഫി; മധ്യപ്രദേശിനെ എറിഞ്ഞ് വീഴ്ത്തി; കേരളത്തിന് നിര്‍ണായക ലീഡ്

Update: 2025-11-18 07:54 GMT

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങസ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281 റണ്‍സ് പിന്തുടര്‍ന്ന മധ്യ പ്രദേശ് 192 റണ്‍സിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡി എന്നിവരാണ് മധ്യ പ്രദേശിനെ തകര്‍ത്തത്.

67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്നാണ് മധ്യ പ്രദേശിന്റെ ടോപ് സ്‌കോറര്‍. ആര്യന്‍ പാണ്ഡെ 36 റണ്‍സ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.