പ്രോട്ടീസിന് മുന്നില്‍ 232 റണ്‍സ് ലക്ഷ്യം; വെടിക്കെട്ടുമായി ഹാര്‍ദ്ദിക്കും തിലക് വര്‍മ്മയും
അഹ്‌മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ട്വന്റി-20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. ഹാര്‍ദ്ദിക്ക് പാണ്ഡെയുടെയും തിലക് വര്‍മ്മയുടെയും വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പാണ്ഡെ 25 പന്തില്‍ 63 റണ്‍സെടുത്തു. തിലക് വര്‍മ്മ 42 പന്തില്‍ 73 റണ്‍സെടുത്തു. പരമ്പരയില്‍ ആദ്യമായി ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണ്‍ 22 പന്തില്‍ 37 റണ്‍സെടുത്തു. അഭിഷേക് ശര്‍മ്മ 34 റണ്‍സെടുത്തു.