പോര്‍ച്ചുഗല്‍ താരം പെഡ്രോ നെറ്റ് ലോകകപ്പിനില്ല

10 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വോള്‍വ്‌സില്‍ തിരിച്ചെത്തിയത്.

Update: 2022-10-07 12:06 GMT


ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ വോള്‍വ്‌സ് വിങ്ങര്‍ പെഡ്രോ നെറ്റോ ലോകകപ്പ് ടീമില്‍ നിന്നും പുറത്ത്. വെസ്റ്റ്ഹാമിനെതിരായ മല്‍സരത്തില്‍ താരത്തിന്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും മാസങ്ങളുടെ വിശ്രമം ആവശ്യമാണെന്നും വോള്‍വ്‌സ് അറിയിച്ചു. 2021ല്‍ പരിക്കേറ്റ താരം 10 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വോള്‍വ്‌സില്‍ തിരിച്ചെത്തിയത്.




Tags:    

Similar News