ഐപിഎല്‍; വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബും ഡല്‍ഹിയും

രാത്രി 7.30ന് മുംബൈയിലാണ് മല്‍സരം.

Update: 2021-04-18 05:06 GMT


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടും. ആദ്യ മല്‍സരങ്ങളില്‍ ജയിച്ച ഇരുടീമും രണ്ടാം മല്‍സരങ്ങളില്‍ തോല്‍വി നേരിട്ടിരുന്നു. ഇന്ന് നടക്കുന്ന ഇരുവരുടെയും മൂന്നാം മല്‍സരത്തില്‍ ജയം തേടിയാണ് ഇറങ്ങുന്നത്. രാത്രി 7.30ന് മുംബൈയിലാണ് മല്‍സരം.


ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങിസിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. രണ്ടാം മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടു. പഞ്ചാബ് കിങ്‌സ് ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് നാല് റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ആറ് വിക്കറ്റിനും തോറ്റു. ഇരുടീമും പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റം വരുത്തിയേക്കും.




Tags:    

Similar News