ടെലിവിഷന്‍ ചര്‍ച്ചയില്‍ സൂര്യകുമാര്‍ യാദവിനെ അധിക്ഷേപിച്ച് പാക് താരം മുഹമ്മദ് യൂസഫ്
കറാച്ചി: ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് മുന്‍ പാകിസ്താന്‍ താരം മുഹമ്മദ് യൂസഫ്. ഇന്ത്യന്‍ ക്യാപ്റ്റനെ തുടര്‍ച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് അധിക്ഷേപിച്ചത്. ചര്‍ച്ച നയിച്ച അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകള്‍ തുടര്‍ന്നു.
പാകിസ്താനെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം അമ്പയര്‍മാരെയും മാച്ച് റഫറിയെയും സ്വാധീനിച്ച് വിജയം തട്ടിയെടുക്കുകായിരുന്നുവെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. മല്‍സരത്തില്‍ അമ്പയര്‍മാരുടെ വിരലുകള്‍ നിയന്ത്രിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നുന്നു. ഇന്ത്യ അപ്പീല്‍ ചെയ്തപ്പോഴൊക്കെ അമ്പയര്‍മാര്‍ വിരലുയര്‍ത്തിയെന്നും മുഹ്‌മദ് യൂസഫ് ആരോപിച്ചു.
മല്‍സരത്തില്‍ ഇന്ത്യയുടെ മൂന്ന് എല്‍ബിഡബ്ല്യു അപ്പീലുകള്‍ അമ്പയര്‍മാര്‍ അനുവദിച്ചെങ്കിലും റിവ്യു എടുത്ത് പാകിസ്താന്‍ ബാറ്റര്‍മാര്‍ രക്ഷപ്പെട്ടതിനെ പരാമര്‍ശിച്ചാണ് യൂസഫിന്റെ ആരോപണം.