പാകിസ്താന് ഇംഗ്ലണ്ടിനെതിരേ ജയം; പരമ്പരയില്‍ മുന്നില്‍

നേരത്തെ മുഹമ്മദ് റിസ്വാന്റെ (63) മികവിലാണ് പാകിസ്താന്‍ 145 റണ്‍സ് നേടിയത്.

Update: 2022-09-29 06:31 GMT

കറാച്ചി: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി-20യില്‍ പാകിസ്താന് ജയം. ജയത്തോടെ 3-2ന് പാകിസ്താന്‍ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്നു. 140 റണ്‍സ് ലക്ഷ്യവുമായിരുന്നു ഇംഗ്ലണ്ടിന് മുന്നില്‍. എന്നാല്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനെ ഇംഗ്ലണ്ടിനായുള്ളൂ.അവസാന ഓവറില്‍ ബൗള്‍ ചെയ്ത അരങ്ങേറ്റക്കാരന്‍ അമീര്‍ ജമാലാണ് മല്‍സരം പാകിസ്താന് വരുതിയിലാക്കിയത്. മോയിന്‍ അലി പുറത്താവാതെ 51 റണ്‍സ് നേടി.മാലന്‍ 36 റണ്‍സെടുത്തു. നേരത്തെ മുഹമ്മദ് റിസ്വാന്റെ (63) മികവിലാണ് പാകിസ്താന്‍ 145 റണ്‍സ് നേടിയത്.





Tags:    

Similar News