ലോകകപ്പ് രണ്ടാം സെമി; ടോസ് ഓസിസിന്; പാകിസ്താന് ബാറ്റിങ്

മുഹമ്മദ് റിസ്‌വാനും ശുഹൈബ് മാലിക്കും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Update: 2021-11-11 14:15 GMT

ദുബയ്: ട്വന്റി-20 ലോകകപ്പ് രണ്ടാം സെമിയില്‍ പാകിസ്താന് ബാറ്റിങ്.ടോസ് ലഭിച്ച ഓസ്‌ട്രേലിയ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. പനി ബാധിച്ച മുഹമ്മദ് റിസ്‌വാനും ശുഹൈബ് മാലിക്കും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇരുവരും പനിയില്‍ നിന്നും മുക്തരായെന്നും ഫിറ്റ്‌നെസ് വീണ്ടെടുത്ത് എന്നും പിസിബി അറിയിച്ചു. കഴിഞ്ഞ മല്‍സരങ്ങളിലെ അതേ ടീമിനെയാണ് പാകിസ്താന്‍ ഇറക്കിയത്.




Tags:    

Similar News