നസീം ഷായ്ക്ക് കൊവിഡ്; ന്യൂസിലന്റ് പരമ്പര നഷ്ടമാവും

ഇംഗ്ലണ്ട് പരമ്പരയില്‍ ആദ്യ മല്‍സരം മാത്രമാണ് താരം കളിച്ചത്.

Update: 2022-09-29 12:07 GMT


കറാച്ചി: പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ നസീം ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് താരം ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഇന്ന് പിസിബിയാണ് താരം കൊവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പരമ്പരയില്‍ ആദ്യ മല്‍സരം മാത്രമാണ് താരം കളിച്ചത്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ രോഗത്തെ തുടര്‍ന്ന് നഷ്ടമായിരുന്നു. പാകിസ്താനില്‍ നടക്കുന്ന ഇംഗ്ലണ്ടുമായുള്ള ട്വന്റി പരമ്പരയ്ക്ക് ശേഷമുള്ള ന്യുസിലന്റ് പര്യടനവും നസീം ഷായ്ക്ക് നഷ്ടമാവും.




Tags:    

Similar News