ന്യൂസിലന്റ് പരമ്പരയില്‍ നിന്ന് കോഹ്‌ലി പൂര്‍ണ്ണമായും വിട്ടുനിന്നേക്കും

ന്യൂസിലന്റ് പരമ്പരയിലെ ട്വന്റി-ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുക കെ എല്‍ രാഹുലാണ്.

Update: 2021-11-09 12:23 GMT


ഡല്‍ഹി: ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്‌ലി ഈ മാസം അവസാനം ഇന്ത്യയില്‍ നടക്കുന്ന ന്യൂസിലന്റ് പരമ്പരയില്‍ നിന്ന് വിട്ട് നിന്നേക്കും. ന്യൂസിലന്റ് പരമ്പരയില്‍ നിന്ന് നിരവധി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയാണ് ടീമിനെ നയിക്കേണ്ടത്. താരം രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേരുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ ടെസ്റ്റ് പരമ്പരയിലും കോഹ്‌ലി മാറിനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാനസികമായും ശാരീരികമായും പൂര്‍ണ്ണ വിശ്രമമാണ് ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നത്. ഡിസംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയോടെ കോഹ് ലി ടീമിനൊപ്പം ചേരും. ട്വന്റിയ്ക്ക് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും കോഹ്‌ലിയില്‍ നിന്ന് ഒഴിവായേക്കും. ന്യൂസിലന്റ് പരമ്പരയിലെ ട്വന്റി-ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുക കെ എല്‍ രാഹുലാണ്. കിവികള്‍ക്കെതിരായ സ്‌ക്വാഡിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും.




Tags: