സുരക്ഷാ ഭീഷണി; പാകിസ്ഥാനെതിരായ പരമ്പരയില്‍ ന്യൂസിലന്റ് നിന്ന് പിന്‍മാറി

ഏകപക്ഷീയമായ തീരുമാനമാണ് ന്യൂസിലന്റിന്റേതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

Update: 2021-09-17 14:31 GMT


കറാച്ചി: പാകിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മല്‍സരം തുടരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ന്യൂസിലന്റ് ക്രിക്കറ്റ് ടീം പരമ്പരയില്‍ നിന്ന് പിന്‍മാറി. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് പിന്‍മാറിയത്. ന്യൂസിലന്റില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് പിന്‍മാറ്റം. ആദ്യം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ യാതൊരു സുരക്ഷാ ഭീഷണിയും ഇല്ലെന്നും ന്യൂസിലന്റ് സ്വയം പരമ്പരയില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്നും പാകിസ്ഥാന്‍ ആരോപിച്ചു.


ഏകപക്ഷീയമായ തീരുമാനമാണ് ന്യൂസിലന്റിന്റേതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയാണ് പാകിസ്ഥാനിലുള്ളതെന്നും മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് താരങ്ങള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു. 18 വര്‍ഷത്തിന് ശേഷമാണ് ന്യുസിലന്റ് പാകിസ്ഥാനില്‍ പരമ്പരയ്ക്കായി എത്തുന്നത്. 2009ല്‍ ശ്രീലങ്കന്‍ ടീമിന്റെ ബസിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ നടത്തിയിട്ടില്ല.




Tags:    

Similar News