ഏകദിനത്തിലെ റെക്കോഡ് സ്‌കോറുമായി ഇംഗ്ലിഷ് പട

ഏകദിനത്തിലെ വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയും താരം സ്വന്തം പേരിലാക്കി(17 പന്തില്‍).

Update: 2022-06-17 16:05 GMT


ആംസ്റ്റര്‍ഡാം: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ വീണ്ടും ഇംഗ്ലണ്ടിന്റെ പേരില്‍. ഇന്ന് ഹോളണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സാണ് നേടിയത്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ടിന്റെ നേട്ടം. നിലവില്‍ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു(481-6). ഈ റെക്കോഡാണ് ഇംഗ്ലിഷ് പട ഇന്ന് വീണ്ടും തകര്‍ത്തത്. ജോസ് ബട്‌ലര്‍(70 പന്തില്‍ 162*), ഡേവിഡ് മലാന്‍(109 പന്തില്‍ 125), ഫില്‍ സാള്‍ട്ട് (93 പന്തില്‍ 122) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് റെക്കോഡ് സ്‌കോറുകള്‍ നല്‍കിയത്. ലിയാം ലിവിങ്‌സ്റ്റണ്‍ 22 പന്തില്‍ 66 റണ്‍സ് നേടി. ഏകദിനത്തിലെ വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയും താരം സ്വന്തം പേരിലാക്കി(17 പന്തില്‍). ജേസണ്‍ റോയി(1), മോര്‍ഗാന്‍(0) എന്നിവര്‍ പെട്ടെന്ന് പുറത്തായി.

മറുപടി ബാറ്റിങില്‍ നെതര്‍ലന്റസ് 266 റണ്‍സെടുത്ത് പുറത്തായി. 232 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.






Tags:    

Similar News