സ്പിന്‍ ഇതിഹാസം മുത്തയ്യാ മുരളീധരന്‍ ആശുപത്രിയില്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് കോച്ചാണ് മുരളീധരന്‍

Update: 2021-04-18 17:42 GMT

ചെന്നൈ: ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യാ മുരളീധരനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ നേരത്തെ അസുഖ ബാധിതനായ മുരളീധരന്‍ ആഞ്ചിയോ പ്ലാസ്റ്റിക്ക് നടത്താന്‍ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് കോച്ചാണ് മുരളീധരന്‍. ചെന്നൈയിലുള്ള മുരളീധരന്‍ കഴിഞ്ഞ ദിവസമാണ് തന്റെ 49ാം ജന്‍മദിനം ആഘോഷിച്ചത്.




Tags:    

Similar News