ഐപിഎല്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ ഇന്ത്യന്‍സ് 40 റണ്‍സിന് തോല്‍പ്പിച്ചു
മൂന്ന് വിക്കറ്റെടുത്ത് രാഹുല്‍ ചാഹറും രണ്ട് വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയും തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്തപ്പോള്‍ ഡല്‍ഹി തകര്‍ന്നു
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ ഇന്ത്യന്‍സ് 40 റണ്‍സിന് തോല്‍പ്പിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയുടെ 168 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ശിഖര്‍ ധവാന്‍(35), പ്യഥ്വി ഷാ(20), അക്‌സര്‍ പട്ടേല്‍(26) എന്നിവര്‍ക്ക് മാത്രമേ ഡല്‍ഹി നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവര്‍ മുംബൈ ബൗളിങിനു മുന്നില്‍ രണ്ടക്കം കടക്കാതെ പവലിയനിലേക്ക് മടങ്ങി. മൂന്ന് വിക്കറ്റെടുത്ത് രാഹുല്‍ ചാഹറും രണ്ട് വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയും തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്തപ്പോള്‍ ഡല്‍ഹി തകര്‍ന്നു.
നേരത്തേ മുംബൈ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 168 റണ്‍സെടുത്തത്. രോഹിത്ത് ശര്‍മ്മ(30), ക്വിന്റണ്‍ ഡികോക്ക്(35), സൂര്യകുമാര്‍ യാദവ്(26), ക്രൂനാല്‍ പാണ്ഡേ(37*), ഹാര്‍ദ്ദിക്ക് പാണ്ഡേ(15 പന്തില്‍ 32) എന്നിവരുടെ ബാറ്റിങ് മികവിലാണ് മുംബൈ 168 റണ്‍സെടുത്തത്. കഗിസോ റബാദേ ഡല്‍ഹിക്കു വേണ്ടി രണ്ട് വിക്കറ്റെടുത്തു.