മിഥാലി രാജിന് അപൂര്‍വ്വ റെക്കോഡ് ; ഏകദിനത്തില്‍ 7000 റണ്‍സ്

കഴിഞ്ഞ മല്‍സരത്തിലും മിഥാലി മറ്റൊരു റെക്കോഡ് സ്വന്തമാക്കിയിരുന്നു.

Update: 2021-03-14 09:16 GMT


ലക്‌നൗ: ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിന് ചരിത്ര നേട്ടം. ഏകദിനത്തില്‍ 7,000 റണ്‍സെന്ന അപൂര്‍വ്വ റെക്കോഡാണ് മിഥാലി ഇന്ന് നേടിയത്. ഏകദിനത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി മിഥാലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലാണ് മിഥാലി അപൂര്‍വ്വ റെക്കോഡ് നേടിയത്. ഇന്ന് 45 റണ്‍സ് നേടിയതോടെയാണ് മിഥാലി റെക്കോഡിനുടമയായത്. കഴിഞ്ഞ മല്‍സരത്തിലും മിഥാലി മറ്റൊരു റെക്കോഡ് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന റെക്കോഡാണ് അന്ന്് മിഥാലി തന്റെ പേരിലാക്കിയത്. ഈ നേട്ടത്തിനുടമയായ രണ്ടാമത്തെ താരമാണ് മിഥാലി.


മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റണ്‍സെടുത്തു. പൂനം റൗത്ത് 104 ഉം ഹര്‍മന്‍പ്രീത് കൗര്‍ 54 ഉം റണ്‍സ് നേടി.




Tags: