മലയാളി താരം ആശ ശോഭനയ്ക്ക് ബിസിസിഐ പുരസ്‌കാരം

Update: 2025-01-31 13:27 GMT

മുംബൈ: വിവിധ വിഭാഗങ്ങളിലായി ബിസിസിഐ വാര്‍ഷികമായി നല്‍കുന്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം മലയാളി താരം ആശ ശോഭന സ്വന്തമാക്കി. അരങ്ങേറ്റം നടത്തിയ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സര്‍ഫറാസ് ഖാനാണ്. സ്മൃതി മന്ധാന, ജസ്പ്രിത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കും വിവിധ അവാര്‍ഡുകളുണ്ട്. സ്മൃതി മന്ധാനയ്ക്ക് ഇരട്ട പുരസ്‌കാരങ്ങളുണ്ട്.






Tags: