രണ്ടും കല്‍പ്പിച്ച് മലപ്പുറം എഫ്‌സി; കണ്ണൂര്‍ വാരിയേഴ്സ് ഗോള്‍കീപ്പര്‍ അജ്മലിനെ ടീമിലെത്തിച്ചു

Update: 2025-09-29 08:12 GMT

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയുടെ കഴിഞ്ഞ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി ഗോള്‍ കീപ്പറായ അജ്മല്‍ പി എയെ ടീമിലെത്തിച്ച് മലപ്പുറം എഫ്‌സി. മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ് അജ്മല്‍. 29 വയസ്സുള്ള താരം കണ്ണൂരിന് വേണ്ടി ആദ്യ സീസണില്‍ ഗോള്‍പോസ്റ്റിന് മുന്നില്‍ മിന്നും പ്രകടനങ്ങളാണ് നടത്തിയത്.കഴിഞ്ഞ സീസണില്‍ 10 കളിയില്‍ നിന്നും 28 സേവുകളും 5 ക്ലിയറന്‍സുകളുമായി ശ്രദ്ധേയമായ പ്രകടനം താരം കാഴ്ച വച്ചു. ഇത്തവണ കിരീടം മാത്രം ലക്ഷ്യം വച്ചിറങ്ങുന്ന മലപ്പുറം എഫ്‌സിക്ക് ഒരു മുതല്‍കൂട്ട് തന്നെയായിരിക്കും ഈ കാവല്‍ക്കാരന്‍.

ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി ഐ-ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നീ ലീഗുകളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. കൂടാതെ 2021ലും 2022 സീസണിലും ഗോകുലത്തിന്റെ കൂടെ ഐ-ലീഗ് കിരീടവും നേടിയിട്ടുണ്ട്. കേരള പ്രീമിയര്‍ ലീഗില്‍ എഫ്‌സി അരീക്കോട്, ലൂക്കാ എസ്.സി മലപ്പുറം, ബാസ്‌കോ എഫ്‌സി എന്നീ ടീമുകള്‍ക്ക് വേണ്ടിയും ഗോള്‍വല കാത്തിട്ടുണ്ട്.

Tags: