കുല്‍ദീപിന് നാല് വിക്കറ്റ്; ഇന്ത്യയ്ക്ക് ഏകദിന പരമ്പര

കുല്‍ദീപ് യാദവ് നാലും വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Update: 2022-10-11 16:55 GMT


ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഏഴ് വിക്കറ്റിന്റെ ജയത്തോടെ പരമ്പര 2-1നാണ് ഇന്ത്യ കരസ്ഥമാക്കിയത്. 99 എന്ന ചെറിയ ലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പിന്തുടര്‍ന്നു. ശുഭ്മാന്‍ ഗില്‍ (49) ആണ് ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 28 റണ്‍സെടുത്ത് പുറത്താവാതെ നിന്നും. ബൗളര്‍മാര്‍ തിളങ്ങിയ മല്‍സരത്തില്‍ കുല്‍ദീപ് യാദവ് നാലും വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.


Tags:    

Similar News