മാനന്തവാടിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
വയനാട്: വയനാട് മാനന്തവാടിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് - മാനന്തവാടി റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ രണ്ടു പേരാണ് മരിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചതില്‍ ഒരാള്‍. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.