ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉപാധികളോടെ അന്താരാഷ്ട്ര, ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ കര്‍ണാടക മന്ത്രിസഭാ തീരുമാനം

Update: 2025-12-12 07:06 GMT

ബെംഗളൂരു: ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മല്‍സരങ്ങളും ഐപിഎല്‍ മല്‍സരങ്ങളും നടത്താന്‍ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് അനുമതി. കര്‍ണാടക മന്ത്രിസഭയാണ് ഉപാധികളോടെ അനുമതി നല്‍കിയത്. ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന് ശേഷം ആദ്യമായാണ് സ്റ്റേഡിയത്തില്‍ മറ്റ് മല്‍സരങ്ങള്‍ നടത്താനൊരുങ്ങുന്നത്.

ജൂണ്‍ നാലിനാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്‍സിബി) വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്. മൈതാനത്തിന്റെ രൂപകല്‍പ്പനയും ഘടനയും ബഹുജന സമ്മേളനങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമാണെന്നായിരുന്നു ജസ്റ്റിസ് ജോണ്‍ മൈക്കല്‍ കുന്‍ഹ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ റിപോര്‍ട്ടില്‍ പരാമര്‍ശിച്ച ശുപാര്‍ശകള്‍ കെഎസ്സിഎ നടപ്പിലാക്കണമെന്ന ഉപാധികളോടെയാണ് മല്‍സരങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്.

സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും മതിയായ ഗേറ്റുകള്‍, റോഡുകളില്‍ നിന്ന് വേര്‍തിരിച്ച പ്രത്യേക ക്യൂയിങ്, സര്‍ക്കുലേഷന്‍ സോണുകള്‍, അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അടിയന്തര ഒഴിപ്പിക്കല്‍ പദ്ധതികള്‍, മതിയായ പാര്‍ക്കിങ് തുടങ്ങിയവ സജ്ജീകരിക്കണമെന്നാണ് പാനല്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ മല്‍സരങ്ങള്‍ നിര്‍ത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നത്. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വെങ്കിടേഷ് പ്രസാദിനെയും മറ്റ് ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ച ശേഷമാണ് ഡികെ ശിവകുമാര്‍ തീരുമാനം പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെയാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത