അന്ന് യുവരാജ് ഇന്ന് ബുംറ; ബ്രോഡിന് നാണക്കേട് തന്നെ; ബുറയ്ക്ക് റെക്കോഡും

മുമ്പ് ഒരോവറില്‍ 28 റണ്‍സ് നേടിയ ഇതിഹാസ താരം ബ്രയന്‍ ലാറയുടെ പേരിലായിരുന്നു ഈ റെക്കോഡ്.

Update: 2022-07-02 12:38 GMT

എഡ്ജ്ബാസ്റ്റണ്‍: 2007 ലെ പ്രഥമ ട്വന്റി-20യില്‍ ഓരോവറില്‍ ആറ് സിക്സ് വഴങ്ങി നാണംകെട്ട താരമാണ് ഇംഗ്ലണ്ടിന്റെ സ്റ്റ്യവര്‍ട്ട് ബ്രോഡ്. ട്വന്റിയില്‍ ഓരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ റെക്കോഡ് അന്ന് ബ്രോഡിന്റെ പേരിലായിരുന്നു. ഇന്ന് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ മറ്റൊരു മോശം റെക്കോഡും ബ്രോഡ് നേടി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരം. ബ്രോഡിനെ ബുംറ നേരിട്ടപ്പോള്‍ ലഭിച്ചത് 35 റണ്‍സുകളാണ്.ഇതില്‍ 29 റണ്‍സുകള്‍ ബുംറ നേടി. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബ്രോഡിനെതിരേ നാല് ഫോറും ഒരു സിക്സുമാണ് താല്‍ക്കാലിക ക്യാപ്റ്റന്‍ നേടിയത്. ബ്രോഡ് മോശം റെക്കോഡ് സ്വന്തമാക്കിയ ഓവറില്‍ ബുംറ മറ്റൊരു മികച്ച റെക്കോഡും തന്റെ പേരിലാക്കി. ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് ബുംറ തന്റെ പേരിലാക്കിയത്. മുമ്പ് ഒരോവറില്‍ 28 റണ്‍സ് നേടിയ ഇതിഹാസ താരം ബ്രയന്‍ ലാറയുടെ പേരിലായിരുന്നു ഈ റെക്കോഡ്. ബൗളര്‍ റോബിന്‍ പീറ്റേഴ്സണ്‍ ആണ്.

.

Tags:    

Similar News