ദീപം തെളിയിക്കല്‍; വിമര്‍ശനത്തെ എതിര്‍ത്തവര്‍ക്ക് മറുപടിയുമായി പഠാന്‍

രാജ്യത്തിന് വേണ്ടി കളിച്ച ഒരു താരം അഭിപ്രായം പ്രകടിപ്പിച്ചതിന് നേരിടേണ്ടത് ഇത്തരത്തിലുള്ള വിദ്വേഷമാണെങ്കില്‍ സാധരണക്കാരന്റെ അവസ്ഥയെന്താകും. നമുക്കൊരുമിച്ച് വിദ്വേഷത്തെ മറികടക്കാം. പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.

Update: 2020-04-07 18:32 GMT

ബറോഡ: കൊറോണാ വൈറസിനെതിരേ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് ശേഷം പടക്കം പൊട്ടിച്ചതിനെ വിമര്‍ശിച്ച മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനെതിരേ വിദ്വേഷ പ്രചാരണം. പടക്കം പൊട്ടിക്കുന്നത് വരെ എല്ലാം നന്നായെന്നായിരുന്നു പഠാന്റെ ട്വീറ്റ്. ഇതിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്.

വളരെ മോശമായ തരത്തിലും മതത്തെ അവഹേളിക്കുന്ന തരത്തിലുമാണ് ആളുകള്‍ വിദ്വേഷ പ്രചാരണം നടത്തിയത്. എന്നാല്‍ ഇതിനെതിരേ പഠാന്‍ തന്നെ രംഗത്ത് വന്നു. വിദ്വേഷ പ്രചാരകരുടെ കമ്മന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വീറ്റ് ചെയ്തു കൊണ്ടാണ് പഠാന്‍ മറുപടി നല്‍കിയത്. ഞങ്ങള്‍ക്ക് ഫയര്‍ ട്രക്കുകള്‍ ആവശ്യമുണ്ട്. നിങ്ങള്‍ക്ക് സഹായിക്കാനാകുമോ എന്നാണ് പഠാന്‍ ചോദ്യം.

രാജ്യത്തിന് വേണ്ടി കളിച്ച ഒരു താരം അഭിപ്രായം പ്രകടിപ്പിച്ചതിന് നേരിടേണ്ടത് ഇത്തരത്തിലുള്ള വിദ്വേഷമാണെങ്കില്‍ സാധരണക്കാരന്റെ അവസ്ഥയെന്താകും. നമുക്കൊരുമിച്ച് വിദ്വേഷത്തെ മറികടക്കാം. യുക്തിബോധത്തോടെ ആലോചിക്കാന്‍ നമുക്ക് ഒരുമിച്ച് നിന്ന് വിദ്വേഷത്തെ മറികടക്കാം. തന്നെ ഇതിന്റെ പേരില്‍ നിരവധി പേര്‍ പിന്തുണച്ചു. അവരോട് ആളുകള്‍ എന്തു പറയുന്നു എന്നത് തനിക്ക് പ്രശ്‌നമല്ലെന്നും കാരണം അവര്‍ക്ക് ഞാനന്താണെന്ന് അറിയാമെന്നും പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ച ഒമ്പത് മണിക്ക് രാജ്യത്ത് ദീപം തെളിയിക്കലിന് ശേഷം നിരവധി പേര്‍ പടക്കവും പൊട്ടിച്ചിരുന്നു. പടക്കം പൊട്ടിച്ചതിനെതിരേ മുന്‍ ഇന്ത്യന്‍ താരവും എം പിയുമായ ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഇത് ബുദ്ധിക്ക് നിരക്കാത്തതാണെന്നും വിവേക പൂര്‍ണ്ണമായി പെരുമാറണമെന്നും ഇരുവരും ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. ബറോഡയില്‍ കൊറോണാ ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്കായി ഇര്‍ഫാന്‍ പഠാനും യൂസഫ് പഠാനും ചേര്‍ന്ന് 10,000 കിലോ അരിയും, 700 കിലോ ഉരുളക്കിഴങ്ങും ആയിരകണക്കിന് മാസ്‌കുകളും വിതരണം ചെയ്തിരുന്നു.


Tags:    

Similar News