ഉമ്രാന് അരങ്ങേറ്റം; അയര്‍ലന്റിനെതിരേ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

മഴകാരണം മല്‍സരം 12 ഓവറായി വെട്ടിചുരുക്കിയിട്ടുണ്ട്.

Update: 2022-06-26 18:02 GMT

ഡബ്ലിന്‍: അയര്‍ലന്റിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മഴ കാരണം ഒമ്പത് മണിക്ക് തുടങ്ങേണ്ടിയിരുന്ന മല്‍സരം അല്‍പ്പം മുമ്പാണ് തുടങ്ങിയത്.(11.20). മഴകാരണം മല്‍സരം 12 ഓവറായി വെട്ടിചുരുക്കിയിട്ടുണ്ട്.ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിഖ് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തി.അരങ്ങേറ്റക്കാരനുള്ള ക്യാപ്പ് സഹതാരം ഭുവനേശ്വര്‍ കുമാറാണ് ഉമ്രാന് നല്‍കിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി താരം റെക്കോഡ് പേസ് ബൗളിങാണ് കാഴ്ചവച്ചത്.




Tags: