ന്യൂസിലന്റ്-പാകിസ്താന്‍ പരമ്പര ഉപേക്ഷിച്ച് അയര്‍ലന്റ്

അയര്‍ലാന്റും പാകിസ്താനും ന്യൂസിലന്റും അടങ്ങുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയാണ് ഉപേക്ഷിച്ചത്.

Update: 2020-05-15 17:40 GMT

ഡബഌന്‍: ജൂണ്‍ അവസാനം ആരംഭിക്കാനിരുന്ന ന്യൂസിലന്റ്-പാകിസ്താന്‍ പരമ്പര ഉപേക്ഷിച്ച് അയര്‍ലന്റ്. അയര്‍ലാന്റും പാകിസ്താനും ന്യൂസിലന്റും അടങ്ങുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയാണ് ഉപേക്ഷിച്ചത്. നേരത്തെ ജൂണ്‍ അവസാനം പരമ്പര തുടരാന്‍ അയര്‍ലാന്റ് തീരുമാനിച്ചിരുന്നു. കൊറോണാ വൈറസ് ബാധയുടെ വ്യാപനം തുടരുന്നതിനാലാണ് പരമ്പര മാറ്റിവയ്ക്കുന്നതെന്ന് അയര്‍ലാന്റ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഏകദിനവും ട്വന്റി-20 പരമ്പരയും അടങ്ങുന്നതാണ് പരമ്പര. ജൂലായ് അവസാനം വരെയാണ് പരമ്പര നിശ്ചയിച്ചിരുന്നത്. നേരത്തെ മെയ്യ് മാസത്തില്‍ ബംഗ്ലാദേശിനെതിരായി നടക്കേണ്ട പരമ്പരയും ഉപേക്ഷിച്ചിരുന്നു. ഈ സീസണില്‍ ഇനി അയര്‍ലാന്റില്‍ മല്‍സരങ്ങള്‍ നടക്കില്ലെന്നും വിദേശ പര്യടനങ്ങളെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.

Tags:    

Similar News