ഐപിഎല്‍; രണ്ടാം ക്വാളിഫയറില്‍ ഇന്ന് പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍

Update: 2025-06-01 07:57 GMT

അഹമ്മദാബാദ്: ഒരു വശത്ത് ഐപിഎലിലെ കന്നിക്കിരീടം മോഹിച്ചെത്തിയ പഞ്ചാബ് കിങ്‌സ്, മറുവശത്ത് തങ്ങളുടെ ട്രോഫി കാബിനില്‍ ആറാം കിരീടത്തിനുള്ള സ്ഥലമൊരുക്കി കാത്തിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്; 18ാം സീസണിലെ 'സെമിഫൈനല്‍' പോരാട്ടമായ രണ്ടാം ക്വാളിഫയറിനായി ഇന്ന് മുംബൈ പഞ്ചാബ് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒരു സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമിന്റെയും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫില്‍ കടന്നെങ്കിലും ഒന്നാം ക്വാളിഫയറില്‍ ബെംഗളൂരുവിനോട് ദയനീയ തോല്‍വി വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണം പഞ്ചാബിനുണ്ട്. മറുവശത്ത് നാലാം സ്ഥാനക്കാരായി പ്ലേഓഫില്‍ കടന്ന മുംബൈ, കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയാണ് രണ്ടാം ക്വാളിഫയറിന് ടിക്കറ്റെടുത്തത്.മല്‍സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം. ഇന്നത്തെ വിജയികള്‍ 3ന് നടക്കുന്ന ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.



.