തീപ്പൊരി ബാറ്റിങുമായി വെങ്കിടേഷ് അയ്യര്‍; പഞ്ചാബിന് ലക്ഷ്യം 166 റണ്‍സ്

49 പന്തില്‍ താരം 67 റണ്‍സ് നേടി.

Update: 2021-10-01 16:08 GMT


ദുബയ്: പ്ലേ ഓഫ് പ്രതീക്ഷ മാത്രം ലക്ഷ്യം വച്ച് പഞ്ചാബിനെതിരേ ഇറങ്ങിയ കൊല്‍ക്കത്ത 165 റണ്‍സ് നേടി. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. വെങ്കിടേഷ് അയ്യരാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ആദ്യ രണ്ട് മല്‍സരങ്ങളില്‍ മികച്ച ഫോമിലായിരുന്ന താരം ഇന്ന് വീണ്ടും പഴയ ഫോമില്‍ തിരിച്ചുവരികയായിരുന്നു. 49 പന്തില്‍ താരം 67 റണ്‍സ് നേടി. രാഹുല്‍ ത്രിപാഠി(34), നിതേഷ് റാണ(31) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. മുംബൈയ്‌ക്കെതിരേ 53 ഉം ബാംഗ്ലൂരിനെതിരേ 41 ഉം റണ്‍സ് വെങ്കിടേഷ് നേടിയിരുന്നു. കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്ന കൊല്‍ക്കത്തയെ പഞ്ചാബ് ബൗളിങ് നിര പിടിച്ചുകെട്ടുകയായിരുന്നു. പഞ്ചാബിനായി അര്‍ഷദീപ് സിങ് ഇന്ന് മൂന്നും രവി ബിഷ്‌ണോയി രണ്ടും വിക്കറ്റ് നേടി.




Tags:    

Similar News