ഋഷഭ് പന്ത് ഐപിഎല്ലില്‍ നിന്ന് പുറത്ത്; വാര്‍ണര്‍ ക്യാപ്റ്റനാവും

താരം അപകടനില തരണം ചെയ്തിരുന്നു.

Update: 2022-12-31 15:25 GMT


ഡല്‍ഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഋഷഭ് പന്ത് 2023ലെ ഐപിഎല്ലില്‍ നിന്ന് പുറത്ത്. അപകടത്തില്‍പ്പെട്ട ഋഷഭ് പന്തിന് ആരോഗ്യം വീണ്ടെടുക്കാന്‍ ആറ് മാസത്തെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ പുറത്താവല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉടന്‍ ഔദ്ദ്യോഗികമായി പ്രഖ്യാപിക്കും. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായ പന്തിന് പകരം സീനിയര്‍ താരം ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായേക്കും. അല്ലാത്ത പക്ഷം മിച്ചല്‍ മാര്‍ഷിന് നറുക്ക് വീഴും. പൃഥ്വി ഷാ, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് ക്യാപ്റ്റനായുള്ള പരിചയക്കുറവാണ് തിരിച്ചടിയാവുക. കഴിഞ്ഞ ദിവസമാണ് കാര്‍ ഡിവൈഡറില്‍ ഇടിച്ച് ഋഷഭിന് പരിക്കേല്‍ക്കുന്നത്. താരം അപകടനില തരണം ചെയ്തിരുന്നു.



 




Tags: