പരിക്കേറ്റ ഋഷഭ് പന്തിന് ബിസിസിഐ 21 കോടി നല്‍കും

ഈ വര്‍ഷത്തെ ഐപിഎല്ലും ഏകദിന ലോകകപ്പും ഋഷഭിന് നഷ്ടമാവും.

Update: 2023-01-08 14:29 GMT


മുംബൈ: കാറപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ബിസിസിസിഐ 21 കോടി നല്‍കും. ഐപിഎല്ലിലെ പ്രതിഫലമായ 16 കോടിയും ഇന്ത്യന്‍ ടീമിലെ പ്രതിഫലമായ അഞ്ച് കോടിയും ബിസിസിഐ ഋഷഭിന് നല്‍കും. സെന്‍ട്രല്‍ കരാറുള്ള താരമാണ് ഋഷഭ്. കരാറുള്ള കളിക്കാര്‍ക്ക് പരിക്കേറ്റാലും അവരുടെ പ്രതിഫലം നല്‍കണമെന്നാണ് ബിസിസിഐ നിയമം. പരിക്കേറ്റ പന്ത് മുംബൈയില്‍ ചികില്‍സയിലാണ്. താരം ഒമ്പത് മാസം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണ്. ഈ വര്‍ഷത്തെ ഐപിഎല്ലും ഏകദിന ലോകകപ്പും ഋഷഭിന് നഷ്ടമാവും.




Tags: