ഐപിഎല്‍ 2021; ആദ്യ മല്‍സരം മുംബൈയും ആര്‍സിബിയും തമ്മില്‍

മെയ്യ് 30നാണ് ഫൈനല്‍.

Update: 2021-03-07 09:52 GMT


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഇന്ത്യയില്‍ വച്ച് നടക്കും. ഏപ്രില്‍ ഒമ്പതിനാണ് ഉദ്ഘാടനം. ഇന്ന് ചേര്‍ന്ന ഐപിഎല്‍ ഭരണസമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ചെന്നൈയില്‍ നടക്കുന്ന ആദ്യമല്‍സരത്തില്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. മെയ്യ് 30നാണ് ഫൈനല്‍. അഹ്മദാബാദ്, ബെംഗളുരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നീ ആറുവേദികളിലായാണ് മല്‍സരം. പ്ലേ ഓഫും ഫൈനലും അഹ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ് നടക്കുക. 56 ലീഗ് മല്‍സരങ്ങളാണ് ഉണ്ടാവുക. ഒരു ടീമിനും ഹോം മല്‍സരങ്ങള്‍ ഉണ്ടാവില്ല. മല്‍സരങ്ങള്‍ രാത്രി 7.30നാണ് അരങ്ങേറുക. ആദ്യ ഘട്ടത്തില്‍ കാണികളെ പ്രവേശിക്കില്ല. രണ്ടാം ഘട്ടത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി കാണികളെ പ്രവേശിപ്പിക്കും.





Tags:    

Similar News