ഗില്ലിന് അര്‍ദ്ധസെഞ്ചുറി; രാജസ്ഥാന് മുന്നില്‍ ലക്ഷ്യം 172 റണ്‍സ്

ഗില്‍(54), അര്‍ദ്ധസെഞ്ചുറി നേടിയ മല്‍സരത്തില്‍ വെങ്കിടേഷ് അയ്യര്‍ 38 റണ്‍സ് എടുത്തു.

Update: 2021-10-07 16:02 GMT


ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 172 റണ്‍സ് ലക്ഷ്യം.ടോസ് ലഭിച്ച സഞ്ജു കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍(54), അര്‍ദ്ധസെഞ്ചുറി നേടിയ മല്‍സരത്തില്‍ വെങ്കിടേഷ് അയ്യര്‍ 38 റണ്‍സ് എടുത്തു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. നിതേഷ് റാണ 12 ഉം ത്രിപാഠി 21 ഉം ദിനേശ് കാര്‍ത്തിക്ക് 14* ഉം റണ്‍സെടുത്തു. മോര്‍ഗന്‍ 13 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.




Tags:    

Similar News