ഐപിഎല്‍; റൈഡേഴ്‌സിന്റെ കുതിപ്പിന് വിരാമമിട്ട് ചെന്നൈക്ക് ഹാട്രിക്ക് ജയം

അവസാന ഓവറിലെ രണ്ട് വിക്കറ്റ് അടക്കം സുനില്‍ നരേയ്ന്‍ മൂന്ന് വിക്കറ്റ് നേടി.

Update: 2021-09-26 15:05 GMT


അബുദാബി: അവസാന പന്ത് വരെ ആവേശം വിതറിയ ചെന്നൈ-കൊല്‍ക്കത്താ പോരാട്ടത്തില്‍ ചെന്നൈക്ക് ജയം. രവീന്ദ്ര ജഡേജയുടെ അവസാന ഓവറുകളിലെ തകര്‍പ്പന്‍ ബാറ്റിങാണ് സിഎസ്‌കെയ്ക്ക് ജയമൊരുക്കിയത്. 172 റണ്‍സ് ജയത്തിലേക്ക് കുതിച്ച ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കൈവരിച്ചത്.


ഗെയ്ക്ക്‌വാദ് (40), ഫഫ് ഡു പ്ലിസ്സിസ് (43), മോയിന്‍ അലി (32) എന്നിവര്‍ മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. എട്ട് പന്തില്‍ 22 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയശില്‍പ്പി.അവസാന പന്ത്‌വരെ കെകെആര്‍ വിജയപ്രതീക്ഷയിലായിരുന്നു. അവസാന ഓവറിലെ രണ്ട് വിക്കറ്റ് അടക്കം സുനില്‍ നരേയ്ന്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടിയ കെകെആര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.ഗില്ലും അയ്യരും പെട്ടെന്ന് പുറത്തായിരുന്നു. തുടര്‍ന്ന് രാഹുല്‍ ത്രിപാഠി(45), നിതേഷ് റാണ(37*) എന്നിവരാണ് കൊല്‍ക്കത്തന്‍ സ്‌കോര്‍ ചലിപ്പിച്ചത്. 11 പന്തില്‍ 26 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കും 20 റണ്‍സെടുത്ത റസ്സലുമാണ് അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചത്. വെങ്കിടേഷ് അയ്യര്‍ക്ക് ഇന്ന് 18 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.സിഎസ്‌കെയ്ക്കായി ഹേസല്‍വുഡ്, ശ്രാദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ജയത്തോടെ ചെന്നൈ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.







Tags:    

Similar News