ഇന്ത്യയിലെ കൊവിഡ് വ്യാപനം;ഐപിഎല്ലിനെതിരേ ഗില്‍ക്രിസ്റ്റ്
ഇത്രയേറേ പ്രധാന്യം ടൂര്‍ണ്ണമെന്റിന് നല്‍കേണ്ടതുണ്ടോ.
സിഡ്‌നി: അതിരൂക്ഷമാം വിധം കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ ഉയരുന്നതിനിടയ്ക്ക് ഐപിഎല്‍ തുടരുന്നത് ശരിയല്ലെന്ന അഭിപ്രായവുമായി ഓസിസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. ഭീകരമായ അവസ്ഥയിലാണ് ഇന്ത്യ നീങ്ങുന്നത്. തുടര്‍ന്നും ഐപിഎല്ലുമായി മുന്നോട്ട് പോവുന്നതിനോട് യോജിക്കുന്നില്ല. ഇത്രയേറേ പ്രധാന്യം ഈ അവസ്ഥയില്‍ ടൂര്‍ണ്ണമെന്റിന് നല്‍കേണ്ടതുണ്ടോ. മഹാമാരിക്കിടയിലും ഐപിഎല്ലിന് മനുഷ്യരുടെ ശ്രദ്ധ മാറ്റാന്‍ കഴിയുന്നുണ്ടോയെന്നും ഗില്‍ക്രിസ്റ്റ് ചോദിക്കുന്നു. എല്ലാവരും കൊവിഡിനെതിരേ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും താരം ആവശ്യപ്പെട്ടു.