ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ ഇന്ത്യ നല്‍കിയ 343 റണ്‍സ് ലീഡ് മറികടക്കാന്‍ കഴിയാതെ ഓള്‍ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന് പുറത്തായ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ 213 റണ്‍സിനാണ് പുറത്തായത്.

Update: 2019-11-16 14:48 GMT

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മല്‍സരം അവസാനിക്കാന്‍ രണ്ടുദിവസം ശേഷിക്കെ ഇന്നിങ്‌സിനും 130 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ ഇന്ത്യ നല്‍കിയ 343 റണ്‍സ് ലീഡ് മറികടക്കാന്‍ കഴിയാതെ ഓള്‍ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന് പുറത്തായ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ 213 റണ്‍സിനാണ് പുറത്തായത്. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് രണ്ടാം ഇന്നിങ്‌സിലും താരമായത്. രവിചന്ദ്ര അശ്വിന്‍ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് നേടി.

ബംഗ്ലാദേശിനായി മുഷ്ഫിക്കര്‍ 64 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയി. ലിറ്റണ്‍ ദാസ് (35), മെഹ്ദി ഹസ്സന്‍ (38) എന്നിവരും ബംഗ്ലാ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ ദിവസം ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 493 റണ്‍സ് നേടിയിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മായങ്ക് അഗര്‍വാളിന്റെ ഡബിള്‍ സെഞ്ചുറി(243) മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. രഹാനെ (86), ജഡേജ (60) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. 

Tags:    

Similar News