ട്വന്റി-20 പരമ്പര; രാഹുല്‍ പുറത്ത്; സഞ്ജുവിനായി ആരാധകര്‍

സഞ്ജുവിനെ പിന്തുണച്ച് നിരവധി ട്വീറ്റുകളാണ് വരുന്നത്.

Update: 2022-06-08 15:13 GMT




ഡല്‍ഹി: നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തുടരുന്ന ട്വന്റി-20 പരമ്പരയില്‍ നിന്ന് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ പുറത്ത്. ഇരുവര്‍ക്കും പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. ഇതോടെ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡെയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.


അതിനിടെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ച മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണെ രാഹുലിന് പകരം ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടു. സഞ്ജുവിനെ പിന്തുണച്ച് നിരവധി ട്വീറ്റുകളാണ് വരുന്നത്.




Tags: