23 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം

ഹര്‍ലീന്‍ ഡിയോള്‍(58), സ്മൃതി മന്ദാന(40) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു.

Update: 2022-09-22 07:59 GMT


ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാം ഏകദിനവും ജയിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. 1999ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ പരമ്പര നേടിയത്. 88 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. 334 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിനെ 44.5 ഓവറില്‍ 245 റണ്‍സിന് ഇന്ത്യ പുറത്താക്കി.പേസര്‍ രേണുക സിങ് നാല് വിക്കറ്റ് നേടി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന്റെ സെഞ്ചുറി (143*)മികവിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഹര്‍ലീന്‍ ഡിയോള്‍(58), സ്മൃതി മന്ദാന(40) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു.




Tags: