ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ശ്രേയസ് അയ്യര്‍ ഇന്‍, ഷമി ഔട്ട്
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച പേസര്‍ മുഹമ്മദ് ഷമിയെ ടീമിലെടുത്തിട്ടില്ല. ഫിറ്റ്നെസ് പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ശ്രേയസിനെ ടീമിലുള്‍പ്പെടുത്തുക എന്നും സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
പരിക്കേറ്റ് കഴിഞ്ഞ പരമ്പരയില്‍ പുറത്തായിരുന്ന ശ്രേയസ് ബിസിസി ഐ യുടെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചതിന് പിന്നാലെയാണ് ടീമില്‍ തിരിച്ചെത്തിയത്. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തില്‍ ജനുവരി 11 മുതലാണ് പരമ്പര ആരംഭിക്കുന്നത്. പിന്നീട് ജനുവരി 14 ന് രാജ്കോട്ടിലും ജനുവരി 18 ന് ഇന്ദോറിലും രണ്ടു മല്‍സരങ്ങള്‍ നടക്കും.
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിംഗ്, യശ്വസവി ജയ്‌സ്വാള്‍ എന്നിവരാണ് മത്സരിക്കുന്നത്. ഇതില്‍ ബിസിസിഐ സിഒഇയുടെ ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയമായിരിക്കും ശ്രേയസ് അയ്യര്‍ കളിക്കുക.
