പീഡന കേസുകള്‍; ഇന്ത്യന്‍ പേസര്‍ യഷ് ദയാലിന് യുപി ട്വന്റി-20 ലീഗില്‍ വിലക്ക്

Update: 2025-08-11 09:25 GMT


ലഖ്നൗ:
പീഡന പരാതിയെ തുടര്‍ന്നു കേസില്‍ പെട്ട ഇന്ത്യന്‍ പേസര്‍ യഷ് ദയലിനു മറ്റൊരു തിരിച്ചടി. വരാനരിക്കുന്ന യുപി ട്വന്റി-20 ലീഗില്‍ താരത്തിനു വിലക്ക്. ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് സമീപ കാലത്ത് താരത്തിനെതിരെ പരാതി നല്‍കിയത്.

യുപി ട്വന്റി-ലീഗില്‍ ഗോരഖ്പുര്‍ ലയണ്‍സിന്റെ താരമാണ്. 7 ലക്ഷത്തിനാണ് മെഗാ ലേലത്തില്‍ താരത്തെ ടീം സ്വന്തമാക്കിയത്. എന്നാല്‍ പീഡന പരാതിയില്‍ പോലിസ് എഫ്ഐആര്‍ ഇട്ടതോടെ താരത്തെ വിലക്കാന്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പിന്നാലെ പോലിസ് കേസെടുത്തു. താരത്തിനെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. സമാന പരാതികളുമായി മറ്റ് ചില യുവതികളും രംഗത്തെത്തി. 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സമീപ ദിവസങ്ങളില്‍ പോക്‌സോ കേസുമെടുത്തിട്ടുണ്ട്.

Tags: