വനിതാ ലോകകപ്പ്; ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരേ കൂറ്റന്‍ ജയം

സ്‌നേഹാ റാണ മൂന്നും മേഘ്‌നാ സിങ് രണ്ടും വിക്കറ്റ് നേടി.

Update: 2022-03-12 13:23 GMT


ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.155റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 317റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ കരീബിയന്‍സിന്റെ ഇന്നിങ്‌സ് 40.3ഓവറില്‍ 162 റണ്‍സിന് അവസാനിച്ചു. ഇന്ത്യയ്ക്കായി സ്‌നേഹാ റാണ മൂന്നും മേഘ്‌നാ സിങ് രണ്ടും വിക്കറ്റ് നേടി.


നേരത്തെ ടോസ് നേടിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് നേടി. സ്മൃതി മന്ഥാന (123), ഹര്‍മന്‍ പ്രീത് കൗര്‍ (109) എന്നിവരുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. യാസ്ത്വിക ഭാട്ടിയ 31 ഉം റണ്‍സ് നേടി. 119 പന്തിലാണ് മന്ഥാനയുടെ സെഞ്ചുറിയെങ്കില്‍ 107 പന്തിലാണ് കൗറിന്റെ സെഞ്ചുറി. ആദ്യ മല്‍സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ പാകിസ്താനെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയിരുന്നു.




Tags:    

Similar News