വില്ലനായി മക്കോയി; ഇന്ത്യയ്ക്ക് തോല്‍വി

Update: 2022-08-02 02:15 GMT


ട്രിനിഡാഡ്: വെസ്റ്റ്ഇന്‍ഡീസിനോട് അഞ്ച് വിക്കറ്റിന്റെ തോല്‍വി വഴങ്ങി ഇന്ത്യ. ഇന്ന് നടന്ന രണ്ടാം ട്വന്റിയിലാണ് ഇന്ത്യയുടെ തോല്‍വി.നേരത്തെ 138 റണ്‍സിന് ഇന്ത്യയെ പിടിച്ചുകെട്ടിയപ്പോള്‍ തന്നെ കരീബിയന്‍സ് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ മികച്ച ബൗളിങിലൂടെ ഇന്ത്യ തിരിച്ചടിച്ച് വിജയ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു. ബ്രണ്ടന്‍ കിങ് 68 റണ്‍സുമായും വിക്കറ്റ് കീപ്പര്‍ ഡെവന്‍ തോമസ് 31 റണ്‍സുമായി പിടിച്ച് നിന്നപ്പോള്‍ 19.2 ഓവറില്‍ വിന്‍ഡീസ് ജയം കൈക്കലാക്കി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയാണ് വെസ്റ്റ്ഇന്‍ഡീസ് പരമ്പരയില്‍ ഒപ്പത്തിനൊപ്പം നിന്നത്.


നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 19.4 ഓവറില്‍ 138 റണ്‍സിന് ആതിഥേയര്‍ പുറത്താക്കിയിരുന്നു. ആറ് വിക്കറ്റ് നേടിയ മക്കോയിയാണ് ഇന്ത്യന്‍ ബാറ്റിങിനെ തകര്‍ത്തത്.




Tags:    

Similar News