രണ്ടാം ടെസ്റ്റ് സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്; ഇന്ത്യ 266ന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 122 റണ്‍സ്

കഗിസോ റബാദെ, എന്‍ഗിഡി, ജാന്‍സെന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി മികച്ച ബൗളിങ് കാഴ്ചവച്ചു.

Update: 2022-01-05 16:17 GMT


ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 266 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് ദിവസം ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ 122 റണ്‍സ് വേണം. ഇന്ത്യയ്ക്കായി രഹാനെ (58), പൂജാര (53), വിഹാരി(40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.ശ്രാദ്ദുല്‍ ഠാക്കൂര്‍ 28 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദെ, എന്‍ഗിഡി, ജാന്‍സെന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി മികച്ച ബൗളിങ് കാഴ്ചവച്ചു.




Tags:    

Similar News