ഇഷാന്‍ കിഷന് അര്‍ദ്ധസെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ടോസ് നേടിയ സന്ദര്‍ശകര്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു

Update: 2022-06-09 15:36 GMT


ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 211 റണ്‍സെടുത്തു.ടോസ് നേടിയ സന്ദര്‍ശകര്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. 48 പന്തില്‍ 76 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ഇന്ന് ആതിഥേയര്‍ക്കായി തിളങ്ങിയത്. ശ്രേയസ് അയ്യര്‍(36), ഹാര്‍ദ്ദിക് പാണ്ഡെ(12 പന്തില്‍ 31), ഋഷഭ് പന്ത്(29), ഋതുരാജ് ഗെയ്ക്ക് വാദ് (23) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.


Tags:    

Similar News