ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം; മഴയും കൊറോണയും ഭീഷണി

കൊറോണ ബാധയെ തുടര്‍ന്ന് ടിക്കറ്റുകള്‍ 40 ശതമാനം മാത്രമാണ് വിറ്റഴിഞ്ഞത്.

Update: 2020-03-12 01:40 GMT

ധര്‍മ്മശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് ഹിമാചല്‍പ്രദേശില്‍ നടക്കും. ന്യൂസിലാന്റിനെതിരായ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ കൈവിട്ട ശേഷമുള്ള ആദ്യ മല്‍സരത്തിനാണ് ധര്‍മ്മശാല സാക്ഷ്യം വഹിക്കുന്നത്. മഴയും കൊറോണയും ഒരുപോലെ ഭീഷണിയാവുന്ന മല്‍സരം കൂടിയാണിത്. കനത്ത മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. കൂടാതെ കൊറോണ ബാധയെ തുടര്‍ന്ന് ടിക്കറ്റുകള്‍ 40 ശതമാനം മാത്രമാണ് വിറ്റഴിഞ്ഞത്. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ തിരിച്ചുവരവിലുള്ള ആദ്യ മല്‍സരമാണിത്. അഞ്ച് മാസത്തിനു ശേഷമാണ് ഹാര്‍ദിക് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം.




Tags: