ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; തിരിച്ചടിച്ച് ഇന്ത്യ; ന്യൂസിലന്റ് 249ന് പുറത്ത്

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റ് നേടി.

Update: 2021-06-22 15:18 GMT


സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലന്റിനെതിരേ തിരിച്ചടിച്ച് ഇന്ത്യ. ന്യൂസിലന്റിന്റെ ഒന്നാം ഇന്നിങ്‌സ് 249 റണ്‍സിന് അവസാനിപ്പിച്ച് ഇന്ത്യ. രണ്ടിന് 101 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ന്യൂസിലന്റിനെ ഇന്ത്യന്‍ ബൗളിങ് നിര ചുരുട്ടികെട്ടുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റണ്‍സ് പിന്‍തുടര്‍ന്ന കിവികള്‍ക്ക് 32 റണ്‍സിന്റെ ലീഡാണുള്ളത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റ് നേടി. ആര്‍ അശ്വിനാണ് രണ്ട് വിക്കറ്റ്. ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ ആണ് (49) ന്യൂസിലന്റിന്റെ ഇന്നത്തെ ടോപ് സ്‌കോറര്‍. നേരത്തെ അഞ്ച് വിക്കറ്റ് നേടിയ ജാമിസണ്‍ 21 റണ്‍സെടുത്ത് പുറത്തായി. ടിം സൗത്തി 30 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങില്‍ ഇന്ത്യയ്ക്കായി രോഹിത്ത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.




Tags:    

Similar News