ട്വന്റി-20 വനിതാ ലോകകപ്പ്; ഇന്ത്യ സെമിയില്‍

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്നത്തെ മല്‍സരത്തോടെ ഒരു അപൂര്‍വ്വ റെക്കോഡും സ്വന്തമാക്കി.

Update: 2023-02-20 17:15 GMT


കേപ്ടൗണ്‍: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ അയര്‍ലന്റിനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. മഴയെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. ഇന്ത്യ 155 റണ്‍സാണ് ആദ്യം നേടിയത്. 8.2 ഓവറില്‍ അയര്‍ലന്റ് 54 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്. തുടര്‍ന്നാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്. അഞ്ച് റണ്‍സില്‍ കൂടുതല്‍ അയര്‍ലന്റ് നേടിയിരുന്നെങ്കില്‍ അവര്‍ സെമിയില്‍ പ്രവേശിക്കുമായിരുന്നു. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്നത്.


 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്നത്തെ മല്‍സരത്തോടെ ഒരു അപൂര്‍വ്വ റെക്കോഡും സ്വന്തമാക്കി. ട്വന്റി-20യില്‍ 150 മല്‍സരം കളിക്കുന്ന ആദ്യ അന്താരാഷ്ട്ര താരമെന്ന റെക്കോഡാണ് താരം തന്റെ പേരിലാക്കിയത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 148 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.




Tags:    

Similar News