രോഹിത്തിന് പകരം മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമില്‍

രോഹിത്തിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു.

Update: 2022-06-27 12:16 GMT


ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ മായങ്ക് അഗര്‍വാളിനെയും ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് കൊവിഡ് ബാധിച്ച് താരം ഐസുലേഷനിലാണ്. ജൂലായ് ഒന്നിന് മുമ്പ് രോഹിത്ത് രോഗമുക്തനായില്ലെങ്കില്‍ മായങ്ക് അഗര്‍വാള്‍ താരത്തിന് പകരം ഓപ്പണിങില്‍ ഇറങ്ങും. മായങ്കിനൊപ്പം ശുഭ്മാന്‍ ഗില്ലാവും ഓപ്പണിങില്‍ ഉണ്ടാവുക. ടെസ്റ്റിന് പുറമെ ഇംഗ്ലണ്ടിനെതിരേ മൂന്ന് ട്വന്റിയും മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും. രോഹിത്തിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു.




Tags:    

Similar News